2009 ഏപ്രിൽ 21, ചൊവ്വാഴ്ച

മഴയെക്കുറിച്ച് പറയരുത്

മഴ നനഞ്ഞ സന്ധ്യയില്‍
മഴയെക്കുറിച്ച് പറഞ്ഞവള്‍ക്ക്
നിന്‍റെ പഴയ കൂട്ടുകാരന്‍
കവിത കോറിയ
കടലാസ് തുണ്ടുകളുമായ്
കൂട്ടം തെറ്റി മേയുന്നു
പേപിടിച്ച രാക്കിളികളെക്കാത്ത്
പതിയിരിക്കുന്നു.

വരണ്ട ഹൃദയത്തിന്‍റെ
താക്കോല്‍പ്പഴുതിലൂടെ
പുറത്തേക്ക് നോക്കി
മഴ നിറഞ്ഞ പുഴകള്‍ !

ചൂണ്ടുവിരലുകളുടെ
ചക്രവ്യൂഹത്തിന്
നടുവില്‍ നില്‍ക്കുമ്പോള്‍
മഴയ്ക്ക്‌
മറന്നുപോയ
തോറ്റോടിയവന്‍റെ മുഖം!

മിഴിയടയ്ക്കിലും
മടങ്ങാത്ത കാഴ്ചകളില്‍
നീ തീര്‍ത്ത
ഓര്‍ഗന്‍റിപ്പുവൂകളുടെ
വസന്തം .

മറയുന്ന ദിക്കുകളില്‍
മഴകാത്തു നിന്നവന്
മറവിയുടെ ശീല്‍ക്കാരം.

വെറുതെ പറഞ്ഞ വാക്കുകള്‍
തിരിച്ചെടുക്കുന്നില്ല
ഇനി
മഴയെക്കുറിച്ച് പറയരുത്
മഴ പ്രണയമെങ്കില്‍
പ്രണയത്തെക്കുറിച്ചും!

4 അഭിപ്രായങ്ങൾ:

  1. kavithakal vaayichu thutangi...
    pranayam thutikkunna varikal....
    bimbangalaal ujjvalam....

    മറുപടിഇല്ലാതാക്കൂ
  2. അഭിപ്രയങ്ങള്‍ സന്തോഷിപ്പിക്കുന്നു നന്ദി

    മറുപടിഇല്ലാതാക്കൂ
  3. വരണ്ട ഹൃദയത്തിന്‍റെ
    താക്കോല്‍പ്പഴുതിലൂടെ
    പുറത്തേക്ക് നോക്കി
    മഴ നിറഞ്ഞ പുഴകള്‍ !

    .....കവിതയ്ക്ക് വേണ്ടിയല്ലാതെ കവിതയെഴുന്നോരാള്‍..
    ഉള്ളില്‍ കവിതയുണ്ട്..
    ഇനിയും പെയ്യട്ടെ കവിതയുടെ വര്‍ഷ കാലങ്ങള്‍....

    മറുപടിഇല്ലാതാക്കൂ
  4. സന്ദര്‍ശനത്തിനും അഭിപ്രായത്തിലും സന്തോഷം കവിതയുടെ കവിതയുടെ കാലവര്‍ഷത്തിനായ്‌ കാത്തിരിക്കാം എത്താതിരിക്കില്ല

    മറുപടിഇല്ലാതാക്കൂ