രാത്രിയില്‍
ഉറങ്ങാതെ
നിനക്കരികില്‍
ഉടല്
ഉറങ്ങുമ്പോഴും
നിന്നെ ഓര്‍ത്തു
ഉറങ്ങാതെ ...
എപ്പോഴാണ്
നീ
ഉറങ്ങിപ്പോയത് ?
ഏതോ
ഒരു സ്വപ്നത്തിലേക്ക്
ഇറങ്ങിപ്പോയത്!
ആ സ്വപ്നത്തില്‍
എന്തായിരുന്നു?
നിശബ്ദതയുടെ
മണമുള്ള
ഒരു പാട്ട്
എന്നെയും
കടന്ന്
നിന്നിലേക്ക്
പ്രവേശിക്കുകയായിരുന്നു
അപ്പോള്‍ !
നീ ഉണര്‍ന്നു നോക്കി
ചുമച്ചുറങ്ങുന്ന
കുഞ്ഞുങ്ങള്‍ക്കരികില്‍
ഒരു മാലാഖ
കനിവോടെ
കാവല്‍ നില്ക്കുന്നുണ്ടായിരുന്നു !
പിന്നെ നീ ഉറങ്ങിയില്ല
എന്നെ ഉണര്‍ത്താതെ
കാവല്‍ നിന്നു
ഒരു സ്വപ്നത്തിനും
പകുത്തു നല്‍കാതെ .
മാലാഖ
അപ്പോഴും
അദൃശ്യയി
അരികില്‍ത്തന്നെ
ഉണ്ടായിരുന്നു!
ചിറകുകള് വിടര്‍ത്തി
നമുക്കൊരു കവചം
തീര്‍ത്തു കൊണ്ട്!
thanks
മറുപടിഇല്ലാതാക്കൂസ്വന്തമാക്കാന് ആവില്ല എന്ന് നുറുവട്ടം മനസിനെ പറഞ്ഞു പടിപിച്ചിട്ടും ....
മറുപടിഇല്ലാതാക്കൂവീണ്ടും ഓരോ പ്രാവശ്യവും അവളുടെ മുഖം ...കാണുമ്പോഴും എന്റെ സ്വോന്തമെന്നു തോന്നി പോവുന്നു ...എന്താണ് കുട്ടുകാരെ അങ്ങനെ ..............??????????
എല്ലാ കവിതകളും വളരെ നന്നായിട്ടുണ്ട് ......
മറുപടിഇല്ലാതാക്കൂഎപ്പോഴാണ്
മറുപടിഇല്ലാതാക്കൂനീ
ഉറങ്ങിപ്പോയത് ?
ഏതോ
ഒരു സ്വപ്നത്തിലേക്ക്
ഇറങ്ങിപ്പോയത്!
നന്നായി സങ്.
വളരെ നന്നായിട്ടുണ്ട് ......
മറുപടിഇല്ലാതാക്കൂValare nannayirikunnu. Urangaatha maalaagha ennum ellaavarudeyum koottinundaakum .
മറുപടിഇല്ലാതാക്കൂkooduthal ezhuthuka.
post cheyyuka.
all the best