വസന്തത്തിന്‍റെ മരണദിനം
കടല്‍ക്കരയിലെ ഏകാന്തതയില്‍
നമ്മള്‍ മാത്രം
സായന്തനാലസൃത്താല്‍
പിടയ്ക്കുന്ന കടല്‍ ഹൃദയത്തില്‍
ഗിസറിന്‍ ഉപേക്ഷിച്ച
കണ്ണുകളുടെ
ആലിംഗനം!
കൌമാരത്തില്‍
നുള്ളിപ്പെറുക്കി സൂക്ഷിച്ച
നിന്‍റെ മുത്തുച്ചിപ്പികള്‍
എവിടെയാണ് മറന്നത് ?
നിനക്കായ് പ്രവാസിയുടെ
സങ്കീര്‍ത്തനത്തിലെ
ഒരു വരി
വ്രണിതമായ ചുണ്ടിനാല്‍
ഒരു കടല്‍ച്ചുംബനം
നിനക്കു വേദനിച്ചുവോ
ആരാണ് നമ്മള്‍
നീ തിരഞ്ഞു
നമ്മള്‍ രണ്ടക്ഷരങ്ങള്‍
ഒരു വാക്ക്
തിരമാലകള്‍
തിളയ്ക്കുന്ന കടല്‍
പ്രണയികളുടെ കടല്‍ .
എം.സങ്
2009 ജനുവരി 29, വ്യാഴാഴ്‌ച
മഴതൊടുമ്പോള്‍
മഴതൊടുമ്പോള്‍
നീ തൊട്ട പോലെയെന്‍
കരളിലാര്‍ദ്രമായ്
കുറുകുന്നു പ്രാവുകള്‍
വരിക നനയാം നടക്കാം
കുടപിടിക്കാതെ ഒരുപാടു ദൂരം
വരികയായ് വര്‍ഷകാലത്തിന്‍
ഓര്‍മ്മകള്‍
കതകു ചാരാന്‍ മറന്നതാം
രാത്രിയില്‍
ഇന്ദ്രിയങ്ങള്‍ നടുങ്ങുന്ന
ഭീതിതന്‍ മുള്ള് കോര്‍ത്തതാം
മുറിവില്‍ മരുന്നുമായ്
നീ മഴയ്ക്കൊപ്പം
എത്തുന്ന സന്ധ്യയും
വേനലില്‍ തൊട്ടുമായും
കിനാക്കളും
വരിക പോകാം
നമുക്കാ കടല്‍ക്കരെ
മഴ പുണര്‍ന്നിടും
തിരകളെ കണ്ടിടാം
മറുപുറത്ത് നീ നില്‍ക്കുന്നിരുട്ടത്ത്
കവിത മഴയായ്
മിഴി നനയ്ക്കുമ്പൊഴും
പുഴയൊലിക്കുന്ന
കടലിന്‍റെ മനസിലേക്ക്
ഒരു കിനാ മഴ പെയ്തായ്
പതിച്ചിടാം
ഒടുവിലീ മഴത്തുള്ളലില്‍
കുഞ്ഞിന്‍റെ
കൈ പിടിച്ചു നാം
കടല് കണ്ടീടവെ
തിരകള്‍ ചോദിച്ചതെന്ത്
മഴത്തണല്‍
മനസ്സു മൂടീടും
ആകാശ മൌനമായ്
വരിക നനയാം നടക്കാം
കുടപിടിക്കാതെ ഒരുപാടു നേരം
വരിക നനയാം നടക്കാം
കുടപിടിക്കാതെ ഒരുപാടു ദൂരം
ചിറകു മഴയില്‍
കുതിര്‍ന്നോരു കിളിയെന്‍റെ
അരികിലേക്ക് വരുന്നുണ്ട്
കേള്‍ക്കുക
നനയുമീ മഴ നമ്മെ മൂടീടിലും
കതകുചാരാന്‍
മറക്കാതിരിക്കുക .
നീ തൊട്ട പോലെയെന്‍
കരളിലാര്‍ദ്രമായ്
കുറുകുന്നു പ്രാവുകള്‍
വരിക നനയാം നടക്കാം
കുടപിടിക്കാതെ ഒരുപാടു ദൂരം
വരികയായ് വര്‍ഷകാലത്തിന്‍
ഓര്‍മ്മകള്‍
കതകു ചാരാന്‍ മറന്നതാം
രാത്രിയില്‍
ഇന്ദ്രിയങ്ങള്‍ നടുങ്ങുന്ന
ഭീതിതന്‍ മുള്ള് കോര്‍ത്തതാം
മുറിവില്‍ മരുന്നുമായ്
നീ മഴയ്ക്കൊപ്പം
എത്തുന്ന സന്ധ്യയും
വേനലില്‍ തൊട്ടുമായും
കിനാക്കളും
വരിക പോകാം
നമുക്കാ കടല്‍ക്കരെ
മഴ പുണര്‍ന്നിടും
തിരകളെ കണ്ടിടാം
മറുപുറത്ത് നീ നില്‍ക്കുന്നിരുട്ടത്ത്
കവിത മഴയായ്
മിഴി നനയ്ക്കുമ്പൊഴും
പുഴയൊലിക്കുന്ന
കടലിന്‍റെ മനസിലേക്ക്
ഒരു കിനാ മഴ പെയ്തായ്
പതിച്ചിടാം
ഒടുവിലീ മഴത്തുള്ളലില്‍
കുഞ്ഞിന്‍റെ
കൈ പിടിച്ചു നാം
കടല് കണ്ടീടവെ
തിരകള്‍ ചോദിച്ചതെന്ത്
മഴത്തണല്‍
മനസ്സു മൂടീടും
ആകാശ മൌനമായ്
വരിക നനയാം നടക്കാം
കുടപിടിക്കാതെ ഒരുപാടു നേരം
വരിക നനയാം നടക്കാം
കുടപിടിക്കാതെ ഒരുപാടു ദൂരം
ചിറകു മഴയില്‍
കുതിര്‍ന്നോരു കിളിയെന്‍റെ
അരികിലേക്ക് വരുന്നുണ്ട്
കേള്‍ക്കുക
നനയുമീ മഴ നമ്മെ മൂടീടിലും
കതകുചാരാന്‍
മറക്കാതിരിക്കുക .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)