പിന്നെയും വന്നുപോകുന്ന തുമ്പികള്‍
കാറ്റിനോട് പറഞ്ഞു സ്വകാര്യമായ്
കണ്ടതില്ലെങ്ങുമിന്നും മഴയുടെ
കൈകളില്‍ ഞാന്നു നീങ്ങും കിനാവിനെ .
2010 ജൂൺ 10, വ്യാഴാഴ്‌ച
2010 മേയ് 9, ഞായറാഴ്‌ച
2009 ഒക്‌ടോബർ 10, ശനിയാഴ്‌ച
ഓര്‍മ്മ
ആരാണ് നീ
എനിക്ക്
ഇന്നറിയുന്നു
എനിക്ക് നീ
ഓര്‍മ്മയും
ആകുന്നു
എവിടെയോ
കരുതി വച്ചു
മറന്നുപോയ
ചില്ല
തല ചായ്ക്കുവാന്‍
ഇടം തന്ന...................
എനിക്ക്
ഇന്നറിയുന്നു
എനിക്ക് നീ
ഓര്‍മ്മയും
ആകുന്നു
എവിടെയോ
കരുതി വച്ചു
മറന്നുപോയ
ചില്ല
തല ചായ്ക്കുവാന്‍
ഇടം തന്ന...................
2009 ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച
2009 ഓഗസ്റ്റ് 4, ചൊവ്വാഴ്ച
ചിറകുകള്‍
എന്റെ ചിറകുകള്‍
നിനക്കു ഞാന്‍ തന്നു
പക്ഷെ
നീ അവ
പറക്കുവാന്‍
കരുതാതെ
ഛേദിച്ചു കളഞ്ഞു .
എന്തിനായിരുന്നു
എന്റെ സ്വപ്നങ്ങളെ
അനാധമാക്കിയത്?
2009 ജൂൺ 8, തിങ്കളാഴ്‌ച
ഓര്‍മ്മ
ഒറ്റയ്ക്കൊരു
നിഴല്‍
ഏതോ പുതു വഴിയേ
അലയുന്നതിന്‍്
അരികിലായിഞാന്‍
മറവിയില്‍
അലിഞ്ഞു ചേരവേ
ചിരിയൊരു ശലഭമായ്
വന്നു ചിറകൊതുക്കിയെന്‍
അരികില്‍ നില്‍ക്കവേ
ഓര്‍ത്തുപോയി ഞാന്‍
നിന്റെ സങ്കട
പെരുങ്കടലിലെ
ചെറിയ തോണിയെ.
2009 ജൂൺ 2, ചൊവ്വാഴ്ച
ജലം
ഈ ഭൂമി മുഴുവന്‍
എനിക്കരുകിലേക്ക്
ഞാന്‍ ഒഴുകി ഒഴുകി
നിനക്കരുകിലേക്ക്
എപ്പോഴെങ്കിലും
എത്തുമായിരുന്നു!
ജലമായിരുന്നെങ്കില്‍
നീ ഒഴുകി ഒഴുകിഎനിക്കരുകിലേക്ക്
ഞാന്‍ ഒഴുകി ഒഴുകി
നിനക്കരുകിലേക്ക്
എപ്പോഴെങ്കിലും
എത്തുമായിരുന്നു!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)