രാത്രിയില്‍
ഉറങ്ങാതെ
നിനക്കരികില്‍
ഉടല്‍
ഉറങ്ങുമ്പോഴും
നിന്നെ ഓര്‍ത്തു
ഉറങ്ങാതെ ...
എപ്പോഴാണ്
നീ
ഉറങ്ങിപ്പോയത് ?
ഏതോ
ഒരു സ്വപ്നത്തിലേക്ക്
ഇറങ്ങിപ്പോയത്!
ആ സ്വപ്നത്തില്‍
എന്തായിരുന്നു?
നിശബ്ദതയുടെ
മണമുള്ള
ഒരു പാട്ട്
എന്നെയും
കടന്ന്
നിന്നിലേക്ക്
പ്രവേശിക്കുകയായിരുന്നു
അപ്പോള്‍ !
നീ ഉണര്‍ന്നു നോക്കി
ചുമച്ചുറങ്ങുന്ന
കുഞ്ഞുങ്ങള്‍ക്കരികില്‍
ഒരു മാലാഖ
കനിവോടെ
കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു !
പിന്നെ നീ ഉറങ്ങിയില്ല
എന്നെ ഉണര്‍ത്താതെ
കാവല്‍ നിന്നു
ഒരു സ്വപ്നത്തിനും
പകുത്തു നല്‍കാതെ .
മാലാഖ
അപ്പോഴും
അദൃശ്യയി
അരികില്‍ത്തന്നെ
ഉണ്ടായിരുന്നു!
ചിറകുകള്‍ വിടര്‍ത്തി
നമുക്കൊരു കവചം
തീര്‍ത്തു കൊണ്ട്!
2010 ഡിസംബർ 21, ചൊവ്വാഴ്ച
2010 ജൂൺ 10, വ്യാഴാഴ്‌ച
പിന്നെയും
പിന്നെയും വന്നുപോകുന്ന തുമ്പികള്‍
കാറ്റിനോട് പറഞ്ഞു സ്വകാര്യമായ്
കണ്ടതില്ലെങ്ങുമിന്നും മഴയുടെ
കൈകളില്‍ ഞാന്നു നീങ്ങും കിനാവിനെ .
കാറ്റിനോട് പറഞ്ഞു സ്വകാര്യമായ്
കണ്ടതില്ലെങ്ങുമിന്നും മഴയുടെ
കൈകളില്‍ ഞാന്നു നീങ്ങും കിനാവിനെ .
2010 മേയ് 9, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)